ഇരിക്കൂർ : പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഹരിതകർമസേന വാതിൽപ്പടി ശേഖരത്തിന്റെ യുസർഫീ 100 ശതമാനം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം നടന്നു. നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ സോമശേഖരൻ ഉദ്ഘാടനം ചെയ്തു.പടിയൂർ കല്ല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.മിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ കെ.വി തങ്കമണി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ഷിനോജ്, സിഡിഎസ് ചെയർപേഴ്സൺ എം.വി. അമ്പിളി, സോഷ്യൽ ഓഡിറ്റ് കോർഡിനേറ്റർ പി.വി. മുരളീധരൻ, സോഷ്യൽ ഓഡിറ്റ് അംഗം ടി.ജെ. ജോയി, പി.ജെ. റോസ് മരിയ, ഹരിത കേരളം മിഷൻ ആർ.പി. സുകുമാരൻ, പി.പി. രാമചന്ദ്രൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് റിപ്പോർട്ട് അവതരണവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു പഞ്ചായത്ത് സെക്രട്ടറി ഇ.വി വേണുഗോപാൽ സ്വാഗതവും ഹെൽത് ഇൻസ്പെക്ടർ സി.പി. റുബീന നന്ദി പറഞ്ഞു
0 Comments