ഇരിക്കൂർ: മൂന്ന് വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ കോർപ്പറേഷൻ വിദ്യാഭ്യാസ കാഷ് അവാർഡും ഒ.ഇ.സി ഗ്രാന്റും അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആന്തൂർനായർ എജ്യുക്കേഷൻ സൊസൈറ്റി (എ.എൻ.ഇ.എസ് )48-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പടിയൂർ കല്ല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.ശ്രീധരൻ അധ്യക്ഷനായി.
കേരള മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണവും എൻഡോവ്മെന്റ് ഉദ്ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ ഉന്നതവിജയം നേടിയ സമുദായത്തിലെ നൂറിലധികം വിദ്യാർത്ഥികൾക്ക് പ്രോത്സാഹന ധനസഹായ അവാർഡ് വിതരണം ചെയ്തു.സൊസൈറ്റി രക്ഷാധികാരി സുരേശൻ മഠത്തിൽ,സെക്രട്ടറി യു.നാരായണൻ,അനിൽകുമാർ പാറാൽ,സൊസൈറ്റി വൈസ് പ്രസിഡന്റ് സി.വി. അശോകൻ, പഞ്ചായത്തംഗം കെ.രാകേഷ്, എ.പി.വേണുഗോപാലൻ,കെ.കെ. ഗംഗാധരൻ,ടി.കെ. മനോജ് കല്ല്യാട്,കെ.മനോജ്,കെ.വി.രമ, എം.വിനോദ്,യു.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments