പാസ്സ്‌വേഡ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിക്കൂർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥികൾക്കായി ലൈഫ് സീക്രെറ്റ് കോഡിങ്‌ പ്രോഗ്രാം, വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ് എന്നിവ ഉൾപ്പെടുത്തി പാസ്‌വേഡ് 23-24 എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ഫാത്തിമ ഉദ്ഘാടനം നിർവഹിച്ചു. ബഷീർ എടാട്ട് വ്യക്തിത്വ വികസന ക്ലാസും, എൻ.എൻ താജുദ്ദീൻ കരിയൻ ഗൈഡൻസ് ക്ലാസും നയിച്ചു.
സമാപന സമ്മേളനം ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക വി.സി ശൈലജ അധ്യക്ഷയായി. മൈനോറിറ്റി സെന്റർ പ്രിൻസിപ്പൽ ഡോ.ടി.കെ മുനീർ, താഹസിൽദാർ കെ.ചന്ദ്രശേഖരൻ, കലക്ട്രേറ്റ് ജൂനിയർ സൂപ്രണ്ട് പി.ആർ. കിഷോർ, സ്റ്റാഫ് സെക്രട്ടറി കെ.പി. സുനിൽ കുമാർ, ഇബ്രാഹിം കുട്ടി മൊട്ടമ്മൽ, കെ.എ.അബ്ദുള്ള, ടി.ശരത്കുമാർ,എ.ടി ദീപേഷ് എന്നിവർ നേതൃത്വം നൽകി.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913