സ്ഥാനാരോഹണ ചടങ്ങ് 

ഇരിക്കൂർ : ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുതുതായി തിരഞ്ഞെടുത്ത മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇരിക്കൂർ ബസ്റ്റാൻ്റിലെ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.

 മണ്ഡലം പ്രസിഡണ്ട് സി.വി ഫൈസലിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.ജെ .ജോസ് ഉത്ഘാടനം ചെയ്തു.അഡ്വ സജീവ് ജോസഫ് എംഎൽഎ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

 ഡിസംബർ 20ന് പോലീസ് സ്റ്റേഷൻ മാർച്ചും, ജനുവരി 4ന് ശ്രികണ്ടാപുരത്ത് വെച്ച്
യുഡിഎഫ് വിചാരണ സദസ്സും വിജയിപ്പിക്കണമെന്ന് എംഎൽഎ ഓർമിപ്പിച്ചു.

 മൈനോരിറ്റി കോൺഗ്രസ് ജില്ലാ കമ്മിറ്റി ചെയർമാൻ കെ.ആർ. അബ്ദുൽ ഖാദർ, ഐഎൻടിയുസി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എ.എം വിജയൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു..

ജനറൽ സെക്രട്ടറി ആർ.പി.നാസർ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.കെ.ഷഫീഖ് നന്ദിയും പറഞ്ഞു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913