ഇരിക്കൂർ : വിദ്യാർത്ഥികൾക്കും ഉദ്യോഗാർതഥികൾക്കും മത്സരപരീക്ഷാ പരിശീലനം നൽകുന്നതിനു വേണ്ടി ഇരിക്കൂർ സഫൽ ഫൗണ്ടേഷൻ 2023 ജൂലൈ മുതൽ നടത്തിവന്ന സഫൽ ജികെ വൈബ് സമാപിച്ചു.
25 ആഴ്ചകളിലായി ഓൺലൈൻ ക്വിസ് മത്സരവും അതിന് ശേഷം ഓൺലൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്കും പങ്കെടുത്തവർക്കും വേണ്ടി ഡിസംബർ 17 ഞായറാഴ്ച ഗ്രാൻഡ് ഫിനാലെയും നടത്തി.
ഇരിക്കൂർ പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ ക്യാമ്പസിൽ നടത്തിയ ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ പ്രാദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും ഉദ്യോഗാർത്ഥികളും പങ്കെടുത്തു. മത്സരം ക്വിസ് മാസ്റ്റർ പി.അഷ്റഫ് നയിച്ചു. മത്സരത്തിൽ. ക്രിസ്റ്റി ജിൽസ് (ഉദയഗിരി, ആലക്കോട് ),റാഷിദ (വെളിയമ്പ്ര,മട്ടന്നൂർ),ഹബീബ (ഇരിക്കൂർ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന ചടങ്ങ് റഹ്മാനിയ സ്കൂൾ മാനേജർ കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.യതീംഖാന ഖത്തീബ്
അബ്ദുൽ അസീസ് ഫൈസി അനുഗ്രഹഭാഷണം നടത്തി.റഹ്മാനിയ കമ്മിറ്റി അംഗം കെ.കെ അബ്ദുൽ റസാഖ്, റഹ്മാനിയ എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ മജീദ് മാസ്റ്റർ എന്നിവർ
സമ്മാനവിതരണം നടത്തി.
ക്വിസ് മത്സരത്തിന് ഇരിക്കൂർ സഫൽ ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ:അസീം, കെ.മൻസൂർ,ഷുഹൈബ്, ഇക്ബാൽ,ഡോ: ആസിഫ് നവാസ്,അബ്ദുൽ ജബ്ബാർ, അബ്ദുൽ വഹാബ്,സുൽഫിക്കർ,
ഷനീസ് അൻസാരി,സലീം,സനീർ എന്നിവർ നേതൃത്വം നൽകി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments