യൂത്ത് ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം യൂത്ത് മാർച്ച് ഇരിക്കൂറിൽ സമാപിച്ചു
ഇരിക്കൂർ : യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ അഞ്ചാം ദിനം ഇരിക്കൂർ മണ്ഡലത്തിലെ ചെങ്ങളായിൽ നിന്നും തുടങ്ങി ഇരിക്കൂറിൽ സമാപിച്ചു.

രാവിലെ 10 ണിക്ക് ചെങ്ങളായിൽനിന്ന് പ്രയാണമാരംഭിച്ച യൂത്ത് മാർച്ചിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി ജാഥാനായകരെ ഹാരാർപ്പണം നടത്തി
ഇരിക്കൂർ പാലം സൈറ്റിൽ അഡ്വ സജീവ് ജോസഫ് എംഎൽഎ ഷാൾ അണിയിച്ച് സ്വീകരിച്ചു. 
യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം നജീബ് കാന്തപുരം എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ: ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കെ മുഹമ്മദ്,ടി.എൻ.എ ഖാദർ, സംസാരിച്ചു.ജാഥാ ക്യാപ്റ്റൻ നസീർ നെല്ലൂർ, വൈസ് ക്യാപ്റ്റൻ പി.സി നസീർ എന്നിവർ മറുപടി പ്രസംഗം നടത്തി. എം.എ ഖലീലുറഹ്മാൻ, എം.ബഷീർ, ആഷിക് ചെങ്ങളായി,ബി.നാസർ, സകരിയ നുച്ചിയാട്,ഫായിസ് കൊയ്യം,നൗഫൽ പയ്യാവൂർ,യു.പി അഫ്സൽ,കെ.മൻസൂർ,ഹനീഫ, റാഫി നുച്ചിയാട്, ടി.സി റിയാസ്, എം.സി അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി. ഷമീർ സ്വാഗതവും ആർ.പി ഹുസൈൻ നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913