ഡോ: മിസ്ഹബ് ഇരിക്കൂർ നിര്യാതനായി
ഇരിക്കൂർ : സോളിഡാരിറ്റി സംസ്ഥാന സമിതിയംഗവും കുറ്റ്യാടി ഐഡിയൽ കോളേജ് പ്രിൻസിപ്പലുമായ ഡോ മിസ്ഹബ് ഇരിക്കൂർ (37)
നിര്യാതനായി. ഇരിക്കൂർ കൂരാരി ദാറുന്നിഅമയിൽ പി.പി.കെ അലി - നല്ലക്കണ്ടി നജ്മ ദമ്പതികളുടെ മകനാണ്.

വാടാനപ്പള്ളി തളിക്കുളം ഇസ്ലാമിയ കോളേജിൽ നിന്ന് ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം വാദിഹുദ വിമൻസ് അക്കാദമി മുട്ടം, ഉളിയിൽ ഐഡിയൽ കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എസ്.ഐ.ഒ ദേശീയ കൂടിയാലോചന സമിതിയംഗം, സോളിഡാരിറ്റി കണ്ണൂർ ജില്ലാ പ്രസിഡണ്ട്, കേരൾ പ്രവാസി ശ്രമിക് അന്താളൻ - എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട്, ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റി സെക്രട്ടറി & അക്കാദമിക് കൗൺസിൽ ഡയറക്ടർ,ലൈഫ് ട്യൂൺ എക്സിക്യുട്ടീവ് ഡയറക്ടർ, എഎംഐ സ്കൂൾ അലുംനി കോഡിനേറ്റർ, ഇരിക്കൂർ മസ്ജിദുൽ ഹുദ ഖത്തീബ് തുടങ്ങി നിരവധി സാമൂഹിക മേഖലകളിൽ ഉത്തരവാദിത്വം വഹിച്ചിട്ടുണ്ട്.

ഭാര്യ : പഴയങ്ങാടി മുട്ടം സ്വദേശി എസ്.വി.പി സുലൈഖ, മക്കൾ : ബാസിം (9) ഹൈഫ (5), അബാൻ (3).സഹോദരങ്ങൾ : മുഹ്സിൻ ഇരിക്കൂർ (അധ്യാപകൻ കണ്ണൂർ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ, ഇരിക്കൂർ വാർത്ത ചീഫ് എഡിറ്റർ), 
അഡ്വ: എൻ അബ്ദുറഹിമാൻ ഇരിക്കൂർ (എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി), എൻ.മുബശിർ (അധ്യാപകൻ ഇരിക്കൂർ ഹൊറൈസൺ സ്കൂൾ),
എൻ.മുനവ്വിർ (അധ്യാപകൻ ള്ളിയിൽ മൗണ്ട് ഫ്ലവർ സ്കൂൾ)

മയ്യിത്ത് നമസ്കാരം ഇന്ന് - ഒക്ടോബർ 8 ഞായറാഴ്ച ഉച്ചക്ക് 12.15 ന് ഇരിക്കൂർ പാലം സൈറ്റ് കൂരാരി മസ്ജിദുൽ ഹുദയിൽ.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913