ഇരിക്കൂർ : ഇരിക്കൂർ ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ ജന്മദിനത്തിന് ചോക്ലേറ്റുകളും, ഡ്രസ്സുകളും തുടങ്ങിയ ആഡംബരങ്ങളെല്ലാം ഒഴിവാക്കി ആ തുക ചാരിറ്റി ബോക്സിൽ നിക്ഷേപിച്ച്, ജീവകാരുണ്യത്തിനായി നൽകി വിദ്യാർത്ഥികൾ മാതൃകയായി.ഗാന്ധി ജയന്തി ആഘോഷത്തിൻ്റെ ഭാഗമായാണ് സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടത്തിയത്. ഇതിൻ്റെ തുടർച്ചയെന്നോണം സ്കൂൾ മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ഇരിക്കൂറിലെ ഹെൽപ് ഡയാലിസിസ് സെൻ്റർ സന്ദർശിച്ചു. വിദ്യാർത്ഥികൾ സമാഹരിച്ച തുക ഹെൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനായ കെ.കുഞ്ഞിപോക്കറിന് കൈമാറി.സ്ഥാപനത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സും ഡയാലിസിസ് സെൻ്ററിൽ നടത്തുന്ന ചികിത്സാരീതിയെ പറ്റി ചെയർമാനും ഡോക്ടറും വിശദീകരിച്ചു. തുടർന്ന് സെൻ്ററിലെ രോഗികളെയും സെൻ്ററിൻ്റെ പ്രവർത്തന രീതിയെ പറ്റിയും വിദ്യാർത്ഥികളും സ്കൂൾ അധികൃതരും ചോദിച്ചു മനസ്സിലാക്കി. ട്രസ്റ്റിൻ്റെ സ്വീകരണം ഏറ്റുവാങ്ങിയ യോഗത്തിൽ സ്കൂൾ മാനേജർ കെ.ടി മിറാജ്,പ്രിൻസിപ്പൽ റെജി ലൂക്കോസ്, മാനേജ്മെന്റ് പ്രതിനിധി സി.ടി ഷംസുദ്ദീൻ, ഹെൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ കെ.മേമി ഹാജി, ആർ.പി ഷാജഹാൻ,വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments