ഇരിക്കൂർ : യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി നഗറിൽ
ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനായും സർവ്വ മത പ്രാർത്ഥനയും നടത്തി. യൂത്ത് കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് കെ.കെ ഷഫീഖിന്റെ അധ്യക്ഷതയിൽ മൈനോരിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ എൻ.കെ ഇസ്മായിൽ,നസീമ, മഹിള കോൺഗ്രസ് പ്രസിഡന്റ് പി.സുപ്രിയ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി എം.വി രതീഷ്, കെ.കെ റഫീഖ്, ഇസ്മായിൽ,സീന എന്നിവർ നേതൃത്വം നൽകി
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments