ഡോ. മിസ്ഹബ് ഇരിക്കൂർ:
യൗവ്വന കർമ്മ സാക്ഷ്യത്തിന്നായി
നാവുകളും നെഞ്ചകങ്ങളും 
ഉരുകി പ്രാർഥിച്ചു
ഇരിക്കൂർ : സ്വർഗത്തിലേക്കുള്ള പാതയിൽ മാലാഖമാർ ഒപ്പം നിൽക്കുമാർ നാടും നഗരവും, പള്ളിയും പള്ളി പറമ്പും നാവുകളും നെഞ്ചകങ്ങളും ചേർത്ത് കർമ്മ യൗവ്വനത്തെ ഉരുകി പ്രാർഥിച്ച് യാത്രയയച്ചു. കണ്ണൂർ ജില്ലയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അപൂർവ്വ മുദ്രണമായി ആയിരങ്ങൾ കഠമിടറി പ്രാർത്ഥിച്ച അന്ത്യോപചാരം ഏറ്റു വാങ്ങിയാണ് ഡോ മിസ്ഹബ് ഇരിക്കൂറിനെ കൂരാരിയിലെ ഖബറിടം ഏറ്റുവാങ്ങിയത്. വീട്ടിലും രണ്ട് മസ്ജിദുകളിലുമായി നടന്ന മയ്യിത്ത് നമസ്കാരങ്ങളിൽ ആയിരങ്ങൾ പങ്ക് കൊണ്ടു. 
കറുത്തിരുണ്ട മാനവും മഴ നനഞ്ഞ ഭൂമിയും യൗവ്വനകാലം മുദ്ര ചെയ്ത ദീർഘായുസോളം പടരാവുന്ന കർമ്മ സാക്ഷ്യത്തെ സമൂഹം പരസ്പരം സ്മരിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള വിപുല സൗഹൃദവും ഡൽഹി, ചെന്നൈ കാമ്പസ് പൂർവ്വകാല ബന്ധുക്കളും രാഷ്ട്രീയ സംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും അന്ത്യ കർമ്മങ്ങളിൽ പങ്ക് കൊണ്ടു . ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഹൽഖ അമീർ പി.മുജീബുറഹ്മാൻ സാഹിബ് സ്ഥലത്തെത്തി ഖബർ സിയാറത്തിന് ശേഷം ദീർഘ നേരം മിസ് ഹബിന്റെ കുടുംബത്തോടൊപ്പം ചിലവഴിച്ചു.

സോളിഡാരിറ്റി സംസ്ഥാന സമിതി അംഗമായ ഡോക്ടര്‍ മിസ്‌ഹബ് ഇരിക്കൂര്‍ (36) ശനിയാഴ്ച രാത്രിയാണ് കുറ്റ്യാടിയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. കുറ്റ്യാടി ഐഡിയല്‍ കോളജ് പ്രിന്‍സിപ്പലായ മിസ്ഹബ് കോളജിൽ ശനിയാഴ്ച നടന്ന മാഗസിൻ പ്രകാശന ചടങ്ങിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച രാവിലെ നടക്കേണ്ട ജമാഅത്തെ ഇസ്ലാമി ഏരിയാ സമ്മേളനത്തിന്റെ ഖുർആൻ ദർസിന് നോട്ട്സ് തയ്യാറാക്കുന്നതിനിടയിലാണ് രാത്രി തല ചുറ്റി വീണത്. ഞായറാഴ്ച തന്നെ മഗ്രിബിന് ശേഷം പ്രവാചക കാമ്പയിൻ പ്രഭാഷണം നടത്താനും ശനിയാഴ്ച ഒരുക്കം നടത്തിയിരുന്നു. 
ഇസ്ലാമിക പ്രസ്ഥാനത്തിന് പുതു തലമുറയെ വാർത്തെടുക്കുന്ന ബാലസംഘാടനത്തിന്റെ പരിശീലകൻ കൂടിയായ 
ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.കെ. അലിയുടെ മൂത്ത പുത്രനാണ് മിസ്ഹാബ് . ജമാഅത്ത് അംഗം എൻ. നജ്മയാണ് മാതാവ്.
മക്കളെയും കൂട്ടുകുടുംബത്തെയും ഇസ്ലാമിക മാർഗത്തിൽ അണിചേർക്കുന്നതിൽ മാതൃകയായ ദമ്പതികളാണിവർ. 
എസ്.ഐ.ഒ ദേശീയ കൂടിയാലോചനാ സമിതിയംഗം, സോളിഡാരിറ്റി കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ച മിസ്ഹബ് വാടാനപ്പള്ളി തളിക്കുളം ഇസ്‌ലാമിയ കോളജ്, ജെ.എൻ.യു എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്. നേരത്തെ ഉളിയിൽ നരയംപാറ ഐഡിയൽ കോളജ് പ്രിൻസിപ്പലായും പഴയങ്ങാടി വാദിഹുദ വൈസ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.ആർ ഡബ്ല്യു അംഗമായി സാഹസികമായ ഒട്ടേറെ സേവന രംഗത്തും മിസ്ഹബ് നിറഞ്ഞു നിന്നു. 
ആരെയും വശീകരിക്കുന്ന നിർമ്മലമായ സ്വഭാവ ഗുണമുള്ള മിസ്ഹബ് യുവത്വത്തിൽ തന്നെ ഇസ്ലാമിക ചിന്താ ധാരയിൽ ഏറെ ഗഹനമായ അറിവ് നേടി. ജീവിത ലാളിത്യം, നിശ്ചയദാർഡ്യം, സമർപ്പണ മനോഭാവം, മഹത്വമാർന്ന സഹവാസം, വിശ്രമരഹിതമായ പ്രവർത്തന ചടുലത, തുടങ്ങിയ ഒട്ടേറെ വ്യക്തിത്വ ഗുണങ്ങളാൽ സമ്പന്നനായിരുന്നു. മരണപ്പെടുന്ന ദിവസം അദ്ദേഹത്തിന്റെ കൃത്യനിർവഹണ സാക്ഷ്യങ്ങൾ സ്നേഹിതർ പങ്കിടുന്നത് ഇങ്ങനെ യാണ്. കോളജിൽ ഒരു ചടങ്ങ് നിശ്ചയിക്കപ്പെട്ടിട്ടും അധ്യാപനത്തിന്റെ ഷെഡ്യൂൾ തെറ്റിയില്ല. കോളജ് യൂണിയൻ ഭാരവാഹിയെ അഭിനന്ദിച്ചപ്പോഴും കരിയറിനെ കൊലപ്പെടുത്തുന്നതാവരുത് രാഷ്ട്രീയം എന്ന് ഉപദേശിച്ചു. കുടുംബ യാത്ര ഒരുക്കത്തെക്കുറിച്ച് ഗ്രൂപ്പിൽ ചർച്ച നടക്കുമ്പോൾ " ഞാൻ നാളേക്കുള്ള ഖുർആൻ ക്ലാസിന് ഒരുങ്ങുകയാണ്. നിങ്ങൾ തീരുമാനിച്ചോളൂ ഞാൻ യാത്രയോടൊപ്പം ചേരാം " എന്ന് വാക്ക് കൊടുത്തു. പക്ഷേ ആ പ്രത്യംത്ത്രരം അല്ലാഹുവിനോടായിരുന്നു എന്നാരറിഞു.! നാളേക്ക് ഒരുക്കിയ ഖുർആൻ ക്ലാസിന്റെ ഖൽബ് റബ്ബിന്റെ സന്നിധിയെയാണ് പുൽകിയത്. കുടുംബ യാത്രക്കൊരുങ്ങാനുള്ള ഉറപ്പ് സ്വർഗത്തിലേക്കുള്ള യാത്രയാ ക്കുകയായിരുന്നു വിധി ! പ്രസ്ഥാനത്തിന്റെ ബൈത്തുൽ മാലിന്റെ വ്യക്തി വിഹിതം നടപ്പ് മാസത്തേതും അടച്ചു തീർത്ത കണിശതയാർന്ന വിധേയത്വം. അടുത്ത വാരം നടക്കേണ്ട സ്നേഹിതന്റെ ഗൃഹപ്രവേശന കർമ്മത്തിനുള്ള പാരിതോഷിക വിഹിതം അടച്ചു തീർത്ത സാമ്പത്തിക പ്രസരണം. ഇതും ഇതിനപ്പുറവുമാണ് മിസ്ഹബ്. എഴുതി പ്പരത്താനേറെയുള്ള വ്യക്തി വിശേഷണത്തിന്റെ ഉടമ. ചെന്നെയിലും ഡൽഹിയിലും സഹപാഠിയായ മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ പുസ്തകത്തിൽ ഇതെക്കുറിച്ച് വികാരനിർഭരമായി എഴുതി. ഖബറടക്കത്തിന് ശേഷം ചേർന്ന അനുശോചന യോഗം മണി ക്കുറുകൾ നീണ്ടത് ഈ വ്യക്തിത്വ ശോഭ പ്രകാശിപ്പിക്കുന്നതായിരുന്നു. 
മിസ്ഹബിന്റെ വിയോഗം പ്രസ്ഥാനത്തിനാ യുവജന ശ്രേണിക്കും വലിയ ആഘാതമാണ്. കുടുംബത്തിന്റെയും നാടിന്റെയും വേദനയിൽ ഞങ്ങൾ പങ്ക് ചേരുന്നു. സഹധർമ്മിണി 
പഴയങ്ങാടി മുട്ടം സ്വദേശി എസ്.വി.പി. സുലൈഖയാണ് . . മക്കൾ: ബാസിം (ഒമ്പത്), ഹൈഫ (അഞ്ച്), അബാൻ (മൂന്ന്). സഹോദരങ്ങൾ: മുഹ്സിൻ ഇരിക്കൂർ (അധ്യാപകൻ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ ചൊവ്വ & ട്രൈനർ, അഡ്വ. എൻ. അബ്ദുറഹ്മാൻ (എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ), എൻ. മുബശ്ശിർ (അധ്യാപകൻ, ഹൊറൈസൺ ഇംഗ്ലീഷ് സ്‌കൂൾ), എൻ. മുനവ്വിർ (അധ്യാപകൻ, മൗണ്ട് ഫ്‌ലവർ ഇംഗ്ലീഷ് സ്‌കൂൾ ഉളിയിൽ) എന്നിവർക്ക് ദൈവം സമാധാനം നൽ കുമാറാകട്ടെ. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ അന്ത്യ കർമ്മങ്ങളിൽ പങ്ക് കൊണ്ടു .
കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ,ഇരിക്കൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ടി.പി ഫാത്തിമ,ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ, മുൻ അമീർ എം. ഐ അബ്ദുൽ അസീസ്, കെപിസിസി മെമ്പർ ചന്ദ്രൻ തില്ലൻകേരി, ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം വി ഇരിക്കൂർ, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ലുബൈബ് ബഷീർ,ജമാഅത്തെ ഇസ്ലാമിക കേന്ദ്ര കൂടിയാലോചന സമിതിയഗം നഹാസ് മാള, ദേശീയ അസി. സെക്രട്ടറി കെ. കെ. സുഹൈൽ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ്,സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി ഷുഹൈബ്,സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഹകീം നദ് വി, ജില്ലാ പ്രസിഡന്റ് സാജിദ് നന്ദ് വി. വാദി ഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചെയർമാൻ എസ്എപി അബ്ദുൽ സലാം, ഇ.എൽ.ഡബ്ലൂ.എ സംസ്ഥാന പ്രസിഡന്റ് സൈനുദ്ദീൻ കരുവെള്ളൂർ, സാപ്പിയൻ ഗ്ലോബൽ ചീഫ് മെന്റർ ഹാഷിഖ് എൻഎൽപി, സിജി കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ എൻജിനീയർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ,വൈസ് പ്രസിഡന്റുമാരായ പള്ളിപ്രം പ്രസന്നൻ,വി.വി ചന്ദ്രൻ മാസ്റ്റർ, കണ്ണൂർ വിമൻസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഷാഹിന ലത്തീഫ്, മുസ്ലിം ലീഗ് ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷംസുദീൻ, പ്രവാസി ലീഗ് ജില്ലാ ട്രഷറർ യു.പി അബ്ദുറഹ്മാൻ, സീനിയർ ജേർണലിസ്റ്റ് ഫോറം കണ്ണൂർ ജില്ലാ ട്രഷറർ സി.കെ.എ. ജബ്ബാർ 
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ ജിതിൻ, വാർഡ് മെമ്പർമാരായ കെ.പി മുഹമ്മദ്‌ അഷ്‌റഫ്‌,സഫൂറ,ഹെല്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.കുഞ്ഞി പോക്കർ, ആയിപ്പുഴ മഹല്ല് പ്രസിഡന്റ് സയ്യിദൽ മഷ്ഹൂർ ആറ്റകോയ തങ്ങൾ, കൂരാരി മഹല്ല് പ്രസിഡന്റ് പിഎം മാമു ഹാജി, ഇരിക്കൂർ മഹല്ല് സെക്രട്ടറി കെ.പി അബ്ദുൽ അസീസ്,ഇരിക്കൂർ സാംസ്കാരിക വേദി ചെയർമാൻ കീത്തടത്ത് ഗഫൂർ ഹാജി, യുവ ശബ്ദം പ്രസിഡന്റ് നിസ്താർ, തുടങ്ങിയവർ അന്ത്യ കർമ്മങ്ങളിൽ പങ്ക് കൊണ്ടു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഫജറുസ്വാദിഖിന്റെ അധ്യക്ഷതയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913