ഇൻസ്പോ 2023 അനുമോദന സദസ്സ്

ഇരിക്കൂർ : കണ്ണൂർ റൂറൽ ജില്ലാ സ്റ്റുഡൻറ് പോലീസ് വിദ്യാർത്ഥികളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ഫുൾ എ പ്ലസ് വിജയികൾക്കുള്ള അനുമോദനവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി.സി ശൈലജക്കുള്ള ആദരവും സംഘടിപ്പിച്ചു.ചടങ്ങിൽ സ്വച്ച് ഭാരത് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിട്ടി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനവും മെഡൽ വിതരണവും നിർവ്വഹിച്ചു.എസ്.പി.സി കണ്ണൂർ റൂറൽ ജില്ല നോഡൽ ഓഫീസർ ഡി.വൈ.എസ്.പി വി.രമേശൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് അയോടൻ,ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
സി.വി.എൻ യാസിറ,ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി.പി ഫാത്തിമ,കെ.അനീഷ്,ടി.വി ജയേഷ്,വി.വി സുനേഷ് എന്നിവർ സംസാരിച്ചു.
എസ്.പി.സി കണ്ണൂർ റൂറൽ ജില്ലാ അഡീഷൽ നോഡൽ ഓഫീസർ കെ.പ്രസാദ് സ്വാഗതവും പ്രൊജക്റ്റ് അസിസ്റ്റന്റ് സി.സി
 ശ്രീജിത്ത് നന്ദിയും അർപ്പിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913