കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരിച്ചേൽപ്പിച്ച് ഓട്ടോഡ്രൈവർ മാതൃകയായി

ഇരിക്കൂർ : പരേതരായ അഹമ്മദിന്റെയും മിനിക്കൻ ആയിഷയുടെയും മകനും ഇരിക്കൂർ സിദ്ദീഖ് നഗറിൽ ഓട്ടോ ഡ്രൈവറുമായ എം.അയ്യൂബ് കളഞ്ഞു കിട്ടിയ നാല് പവന്റെ സ്വർണ്ണമാല ഉടമസ്ഥക്ക് തിരിച്ചു നൽകി മാതൃകയായി. ഇന്നലെ തന്റെ ഓട്ടോയിൽ കയറിയ ഒരു സ്ത്രീയുടെ നാല് പവന്റെ സ്വർണ്ണമാലയും മരുന്നു മടങ്ങിയ പേഴ്സ് കളഞ്ഞു പോവുകയും ഉടൻതന്നെ കളഞ്ഞുകിട്ടിയ മുതൽ സിദ്ദീഖ് നഗറിലെ ഡിഎ & ഡി ട്രേഡിംഗ് കമ്പനി ഉടമ എൻ.റഷീദ് ഹസനെ ഏൽപ്പിക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ സ്വർണ്ണമാല കിട്ടിയ വിവരം അയ്യൂബ് അറിയിക്കുകയുമായിരുന്നു. ഉടൻതന്നെ ഉടമ വന്ന് കളഞ്ഞുപോയ പേഴ്സ് സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയും സമാനമായ സംഭവമുണ്ടാവുകയും അതും അതിന്റെ ഉടമസ്ഥക്ക് നൽകുകയും ചെയ്തിരുന്നു. ഈ മാതൃകാ പ്രവർത്തനം കാഴ്ചവച്ച എം.അയ്യൂബിനെ സിദ്ധീഖ് നഗറിലെ ജനങ്ങൾ അഭിനന്ദിക്കുകയും ചെയ്തു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913