റഫീഖിന്റെ ചികിത്സാസഹായാർത്ഥം തട്ടുകട ചലഞ്ചുമായി ടാക്സി ഡ്രൈവർമാർ
ഇരിക്കൂർ : ഇരു വൃക്കകളും തകരാറിലായ ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശിയും ടാക്സി ഡ്രൈവറുമായിരുന്ന റഫീഖിന്റെ ചികിത്സാസഹായാർത്ഥം ടാക്സി ഡ്രൈവർമാർ തട്ടുകട ചലഞ്ച് നടത്തി. ഇരിക്കൂർ ടാക്സി ഡ്രൈവേഴ്സ് യൂണിയനും കനിവ് സാധു സഹായ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇരിക്കൂർ ബസ്റ്റാൻഡിൽ തട്ടുകട ചലഞ്ച് നടത്തിയത്.

ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ്, അമർഷാൻ, ടി.സി നസിയത്ത് എന്നിവർ സന്നിഹിതരായി.കീത്തടത്ത് അബ്ദുൽ ഖാദർ,കെടി ശംസുദ്ധീൻ,ടി.പി ഹംസ,കായാക്കൂൽ യഹ്‌യ,എൻ.സജീർ,അലി അക്ബർ,കെ.കെ നൗഷാദ്, ശിഹാബ്, വി.താഹിർ എന്നിവർ നേതൃത്വം നൽകി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913