ഇരിക്കൂർ : ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഥമ കണ്ണൂർ ജില്ല യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ ഡൈനാമോസ് ഇരിക്കൂർ ടീമിനെ ജിസിസി കെഎംസിസി ഇരിക്കൂർ അനുമോദിച്ചു.
ജിസിസി കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രോഗ്രാമിൽ ടീമംഗങ്ങളെയും കോച്ചുമാരെയും മെഡലും മോമെന്റൊയും നൽകി അനുമോദിച്ചു.
സി.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എം.പി ഹനീഫ അദ്ധ്യക്ഷത വഹിച്ചു.
സി.സി ഫൈസൽ അനുമോദന പ്രസംഗം നടത്തി.പി.ശംസുദ്ധീൻ, കെ.മുഹമ്മദ് അഷ്റഫ് ഹാജി, കെ.കെകുഞ്ഞിമായൻ മാസ്റ്റർ,യു.പി അബ്ദുറഹ്മാൻ,
എം.പി ഹംസ,ടി.സി റിയാസ്, കലാം,അഫ്സൽ ഖാലിദ്,എം.മിസ്ഹബ് എന്നിവർ പ്രസംഗിച്ചു.ആറ്റക്കോയ തങ്ങൾ, കോച്ചുമാരായ അലാന രാജൻ, റോഷൻ ഐസക് മറുപടി പ്രസംഗം നടത്തി.റഷീദ് കുന്നത്ത് സ്വാഗതവും എൻ.ശിഹാബുദീൻ നന്ദിയും പറഞ്ഞു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments