സഫൽ ജികെ വൈബ് ക്വിസ് മത്സരത്തിൻ്റെ ലോഗോ പ്രകാശനം

ഇരിക്കൂർ : സഫൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇരിക്കൂറിലേയും പരിസര പ്രദേശങ്ങളിലേയും പൊതുജനങ്ങൾ,
വിദ്യാർത്ഥികൾ, മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യാഗാർത്ഥികൾ എന്നിവരെ ലക്ഷ്യം വെച്ച് നടത്തുന്ന സഫൽ ജികെ വൈബ് ക്വിസ് മത്സരത്തിൻ്റെ ലോഗോ പ്രകാശനം ഇരിക്കൂർ എം.എൽ.എ അഡ്വ: സജീവ് ജോസഫ് നിർവ്വഹിച്ചു.ഇരുപത്തിയഞ്ച് ആഴ്ചകളിലായി നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരം എല്ലാ ശനിയാഴ്ചകളിലുമാണ് സംഘടിപ്പിക്കുന്നത്.

ഓരോ ആഴ്ചയിലേയും വിജയികൾക്ക് ക്യാഷ് പ്രൈസും 25 ആഴ്ചകളിലും സ്ഥിരമായി ക്വിസ് മത്സരത്തിൽ പങ്കെടുന്നവർക്ക് ഫൗണ്ടേഷൻ വക പ്രത്യേക സമ്മാനങ്ങളും നൽകുന്നു എന്നതാണ് സഫൽ സഫൽ ജികെ വൈബ് ക്വിസ് മത്സരത്തിൻ്റെ ആകർഷണീയത.
മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ ഓഫ് ലൈനായി പൊതു ജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സഫൽ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ സഫൽ ഫൗണ്ടേഷൻ ഭാരവാഹികളായ കെ.മൻസൂർ മാസ്റ്റർ, കെ.എ അബ്ദുല്ല മാസ്റ്റർ, സി.വി.എൻ ഇഖ്ബാൽ മാസ്റ്റർ, പി.അശ്രഫ്, പ്രൊഫ സി.സി അബ്ദുൾ ജബ്ബാർ എന്നിവർ സംബന്ധിച്ചു
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv