ഇരിക്കൂറിലെ റോഡ് പൂർണമായും തകരാൻ കാത്ത് പൊതുമരാമത്ത് : യുഡിഎഫ് നേതാക്കൾ പിഡബ്ല്യുഡി അധികൃതർക്ക് നിവേദനം നൽകി
ഇരിക്കൂർ : കഴിഞ്ഞാഴ്ചത്തെ കനത്ത മഴയിൽ തളിപ്പറമ്പ - ഇരിട്ടി സംസ്ഥാന പാതയിലെ റോഡ് തകർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പിഡബ്ല്യുഡി അധികൃതരുടെ മെല്ലെപോക്ക് നയം വിമർശനത്തിനിടയാക്കുന്നു. റോഡ് ഏത് നിമിഷവും പൂർണമായും തകരുന്ന അവസ്ഥയിലാണ് നിലവിലുള്ളത്. റോഡ് തകർന്നു കഴിഞ്ഞാൽ ഇരിക്കൂർ ടൗണിലെ നൂറുകണക്കിന് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും ഒറ്റപ്പെടുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യും. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലെ റോഡ് ഗതാഗതവും നിശ്ചലമാവും.
 റോഡ് പൂർണമായി തകരുന്നതിന് മുമ്പ് അടിയന്തരമായ നടപടികൾ പൊതുമരാമത്ത് വകുപ്പ് നടത്തണമെന്നാ വശ്യപെട്ട് യുഡിഎഫ് നേതാക്കൾ ഇരിക്കൂർ പിഡബ്ല്യുഡി എഇ ബിനോയിക്ക് നിവേദനം നൽകി.

 യുഡിഎഫ് ചെയർമാൻ കെ.കെ സത്താർ ഹാജി,സി.കെ മുഹമ്മദ് മാസ്റ്റർ,പി.കെ ഷംസുദ്ദീൻ,സി.വി ഫൈസൽ,കെ.ടി നസീർ,കെ.ഹസൈനാർ, കെ.കെ ശഫീഖ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?