ഫൈസൽ ഇരിക്കൂറിനെ ആദരിച്ചു
ഇരിക്കൂർ : ഇരിക്കൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അന്തരാഷ്ട്ര തലത്തിൽ പ്രസംഗ മത്സരത്തിൽ മികവ് തെളിയിച്ച ഫൈസൽ ഇരിക്കൂറിനെ ആദരിച്ചു. കൊളപ്പ പീസ് വാലിയിലെ ആസിമിൽ വെച്ച് നടന്ന ചടങ്ങിൽ ഹെൽപ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.കുഞ്ഞിപ്പോക്കർ ഉപഹാരം നൽകി. മികച്ച കർഷകനായ മടവൂർ അബ്ദുൾ ഖാദറിനെയും അനുമോദിച്ചു. ചടങ്ങിൽ സാംസ്കാരിക വേദി ചെയർമാൻ കെ.ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു.കെ.ടി.പി ഇബ്രഹിം,കെ.വി ശരീഫ്,കെ.ടി മിറാജ്,സി.പി ശംസു, കെ.മുസ്തഫ,കെ.പി ഇബ്രാഹിം,കെ.പി ഹാരിസ്, മുനീർ കൂരൻ,എ.പി അബ്ദുൾ റസാഖ്,പി.എം ഹുസ്സൻ കുട്ടി, സുറൂർ എന്നിവർ സംസാരിച്ചു. പി.അയൂബ് മാസ്റ്റർ സ്വാഗതവും എം.പി നസീർ നന്ദിയും പറഞ്ഞു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv