കളിപ്പാട്ടങ്ങൾ വാങ്ങാൻ വെച്ച തുക വൃക്കരോഗികൾക്കായി സംഭാവന ചെയ്ത കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങി നൽകി സ്കൂൾ

ഇരിക്കൂർ : കളിപ്പാട്ടങ്ങൾ വാങ്ങുവാനായി കൂട്ടി വെച്ച പൈസ വൃക്കരോഗികളുടെ ചികിത്സക്കായി നൽകി മാതൃകയായ കുട്ടികളെ സ്കൂൾ അഭിനന്ദിച്ചു. ആയിപ്പുഴ ഗവ: യു.പി സ്കൂളിലെ മുഹമ്മദ് ഷാമിൽ, ഫാത്തിമത്ത് ഷഹല എന്നീ കുട്ടികളെയാണ് പിടിഎയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അഭിനന്ദിച്ചത്. കളിപ്പാട്ടങ്ങൾ വാങ്ങുവാനായി സ്വരുക്കൂട്ടി വെച്ച പൈസയായതിനാൽ കളിപ്പാട്ടങ്ങൾ വാങ്ങി കുട്ടികൾക്ക് നൽകുകയായിരുന്നു.

കെ.വി ശൈലജ,സി.സി നൗഷാദ്,ഹാരിസ് പള്ളിപ്പാത്ത്,
വി.സി സുശീല,ആർ.പി ഉസ്സൻ കുട്ടി,കെ.പി അബ്ദുറഹ്മാൻ, സി.മുഹമ്മദ് ഷാഫി, പി.കെ റഹീഷ എന്നിവർ സംബന്ധിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv