ഹെവൻസ് കുരുന്നുകൾ
ഇരിക്കൂർ: ക്ലാസ് മുറികൾക്കപ്പുറമുള്ള
അറിവിൻ്റെ പൊതു ഇടങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കുന്നതിൻ്റെ ഭാഗമായാണ് ഇരിക്കൂർ ഹെവൻസ് പ്രീസ്കൂൾ കുട്ടികൾ
ബ്ലാത്തൂർ സി.ആർ.സി & ഗ്രന്ഥാലയം സന്ദർശിച്ചത്. വായനാ വാരാചരണത്തിന്റെ ഭാഗമായി
ഗ്രന്ഥശാലയിലെത്തിയ കുട്ടികളെ
വായനശാലാധികൃതരായ എ.റീത,പി.പത്മനാഭൻ,കെ.രാഘവൻ,കെ.രാജൻ
ഹൃദ്യമായി സ്വീകരിച്ചു.
വലിയ പുസ്തക ശേഖരം കണ്ട കുട്ടികൾ ഇവിടെ എത്ര പുസ്തകങ്ങളുണ്ട്,പുസ്തകം വീടുകളിലെത്തിക്കുമോ,
ഇത്രയും പുസ്തകങ്ങൾ എവിടുന്നാണ് തുടങ്ങിയ ധാരാളം കാര്യങ്ങൾ
വായനശാലാ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ കെ.റാഷിദ,
മെന്റർമാരായ അഫീഫ, ആയിശത് നസീറ,എൻ.ശാഹിന, എം.ഫാത്തിമ,കെ.ടി മറിയു,
പി.പി സറീന എന്നിവർ നേതൃത്വം നൽകി.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments