നവീകരിച്ച ഇരിക്കൂറിലെ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു 

ഇരിക്കൂര്‍ : ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫിന്റെ 10 ലക്ഷം രൂപ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ആശുപത്രിക്കടവ് പമ്പ് ഹൗസ് റോഡിന്റെയും, പട്ടുവം കോളോട് നിടുവള്ളൂർ ഡൈനാമോസ് ഗ്രൗണ്ട് റോഡിന്റെയും ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിര്‍വ്വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി കമ്മിറ്റി ചെയർമാനും ഒമ്പതാം വാർഡ് മെമ്പറുമായ കെ.ടി നസീർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.സി നസിയത്ത് ടീച്ചർ മുഖ്യാതിഥിയായി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കൾ എന്നിവർ സംബന്ധിച്ചു.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv