ഇരിക്കൂർ : പടിയൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ കൗൺസലിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ
ദേശീയ ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച്
കുട്ടികളുമായി സംവാദം നടന്നു.
പടിയൂർ കല്യാട് ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ്
ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ബാലവേല നിരോധനത്തെക്കുറിച്ച് വിദ്യാർത്ഥിസമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് ബാലവേല വിരുദ്ധ ദിന സംവാദം സംഘടിപ്പിച്ചത്.
റിട്ട.ഡെപ്യൂട്ടി ലേബർ കമ്മീഷണർ പി.സി വിജയരാജൻ
കുട്ടികളുമായി സംവദിച്ചു .
വിദ്യാർത്ഥിയായ ദേവപ്രിയ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പിടിഎ പ്രസിഡണ്ട് വി.വി രാജീവ് അധ്യക്ഷത വഹിച്ചു.സ്കൂൾ കൗൺസിലർ എം.സെമീന,
കെ.എം മുസ്തഫ, പി.പി ഹാരിസ്, സ്റ്റാഫ് സെക്രട്ടറി റൂബി കെ രാജൻ എന്നിവർ പ്രസംഗിച്ചു
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments