ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ കണ്ണിൽ മുളക് പൊടി വിതറി ആക്രമിച്ചു

 ഇരിക്കൂർ : ഇരിക്കൂർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണിൽ മുളക് പൊടി വിതറി ആക്രമിച്ചു. ഇരിക്കൂർ പെരുവളത്ത് പറമ്പ് ബൈത്തു റഹ്മാ റോഡിൽ താമസിക്കുന്ന മാങ്ങാടൻ അബൂബക്കർ ഹാജി (67) യെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ മൂന്നംഗസംഘം കണ്ണിൽ മുളക് പൊടി വിതറി ആക്രമിച്ചത്. 

നിലാമുറ്റം പള്ളിയിൽ നിന്നും ഇശാ നിസ്കാരം കഴിഞ്ഞ് അദ്ദേഹത്തിന്റെ ബൈക്കിൽ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ബൈത്തുറഹ്മ റോഡിൽ കയറിയപ്പോൾ കണ്ണിൽ മുളക് പൊടി വിതറി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. അബൂബക്കർ ഹാജിയുടെ ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. ഹെൽമെറ്റും മാസ്കും ധരിച്ചതിനാൽ അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജമാക്കിയിട്ടുണ്ട്.
അക്രമത്തിന് വിധേയനായ അബൂബക്കർ ഹാജി ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv