ഇരിക്കൂർ റൈഞ്ച് കാരുണ്യ സംഗമം

ഇരിക്കൂർ : വിശുദ്ധ റംസാന്റെ മുന്നൊരുക്കമായി എസ്.കെ. ജെ.എം ഇരിക്കൂർ റൈഞ്ച് റമളാൻ സന്ദേശവും, പ്രാർത്ഥനാ സദസ്സും നടത്തി.

പരിപാടിയിൽ കെ. അബ്ദുസ്സലാം ഫൈസി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ മഹല്ല് സെക്രട്ടറി കെ.പി അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. റമളാൻ കിറ്റ് ടോക്കൺ വിതരണ ഉദ്ഘാടനം സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ നിർവഹിച്ചു. അബ്ദുസ്സലാം അൻസ്വരി, കെ.മൻസൂർ മാസ്റ്റർ,
എം.പി ജലീൽ, അബ്ദുറഷീദ് ദാരിമി, ഒ.സി ഉമർ ബാഖവി, സി.എച്ച് മുസ്തഫ അമാനി, ഇ.കെ മൂസ ഫൈസി, കെ.എ മുഹമ്മദ്‌ ദാരിമി, മുനീർ കുന്നത്,
സി.എച്ച് സകരിയ ഹാജി,
പി.മുസ്തഫ മൗലവി, കെ.മുഹമ്മദലി ദാരിമി, സയ്യിദ് സൈഫുദ്ധീൻ തങ്ങൾ, ടി.സി ശംസുദ്ധീൻ മൗലവി എന്നിവർ പ്രസംഗിച്ചു