ഇരിക്കൂർ : മനുഷ്യരെല്ലാം ഒറ്റ ജാതിയാണെന്ന തിരിച്ചറിവ് നൽകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും അത്തരത്തിൽ ജാതി ബോധമില്ലാത്ത ഒരു ഇന്ത്യയെ
സൃഷ്ടിക്കാൻ വിദ്യാർഥികൾ മുന്നോട്ട് വരണമെന്നും പ്രശസ്ത ഗാന രചയിതാവ് കൈതപ്രം ദാമോദരൻ ആവശ്യപ്പെട്ടു.
കൊളപ്പ പീസ് വാലിയിലെ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും ക്ഷമയും മനുഷ്യ ജീവിതത്തിന്റെ ഉത്തമ മൂല്യങ്ങളാണെന്ന് തന്റെ ജീവിതത്തിലൂടെ തനിക്ക് ബോധ്യപ്പെട്ടു. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന ഞാൻ നിങ്ങളുടെ മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നത് നിങ്ങൾ തന്ന സ്നേഹത്തിന്റെയും ഞാൻ നേടിയെടുത്ത ക്ഷമയുടെയും ബലത്തിലാണെന്ന് അദ്ധേഹം പറഞ്ഞു.
കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഷൈമ, ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്ത്, സ്കൂൾ മാനേജർ കെ.പി ഹാരിസ്, ട്രസ്റ്റ് സെക്രട്ടറി കെ.പി ഇബ്രാഹീം, ഫജ്റു സ്വാദിഖ് എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രസിഡണ്ട് എം.പി നസീർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൾ ജോഷി പി. തോമസ് സ്വാഗതം പറഞ്ഞു. വിദ്യാർഥികളുടെ വിത്യസ്തരം കലാവിഷ്കാരങ്ങളും അരങ്ങേറി.
0 Comments