കമ്യൂണിറ്റി പാർക്ക് ചുമർചിത്ര ഉദ്ഘാടനം 
ഇരിക്കൂർ : ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിന് സമീപം നിർമ്മിച്ച സ്റ്റുഡൻസ് കമ്മ്യൂണിറ്റി പാർക്കും പരിസ്ഥിതി സന്ദേശമടങ്ങിയ ചുമർ ചിത്രവും ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രമുഖ ശലഭ നിരീക്ഷകനുമായ പി.കെ ഗിരീഷ് മോഹൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷനായി.
  സ്കൂൾ സൗന്ദര്യവത്കരണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായി ചുമർ ചിത്രം തയ്യാറാക്കിയ സ്കൂൾ ചിത്രകലാധ്യാപകൻ കെ.പി. വിനിലിനെ ആദരിച്ചു.
സ്കൂൾ പ്രധാനധ്യാപിക വി.സി ശൈലജ, സ്റ്റാഫ് സെക്രട്ടറി ടി.സുനിൽ കുമാർ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർ 
വി.വി സുനേഷ്,
കെ.പി സുനിൽകുമാർ,പി.ധന്യ, ആർ.കെ ഹരീന്ദ്രനാഥ്, പി.എ നിസാർ, യു.കെ പ്രിയേഷ്, കെ.പി മുഹമ്മദ് അസ്ലം, പി.കെ മൈമൂനത്ത് എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥിയും ഇന്റർനാഷണൽ കരാട്ടെ മാസ്റ്ററുമായ സി.സി നിസാറാണ് പൂന്തോട്ടത്തിന് ആവിശ്യമായ ചെടികളും ചട്ടികളും നൽകിയത്.