ഇരിക്കൂർ : കുയിലൂർ വളവിലെ കക്കി എസ്റ്റേറ്റിൽ പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ബുധനാഴ്ച രാത്രിയിൽ എസ്റ്റേറ്റിന് സമീപത്തെ ചില വീട്ടുകാരും പുലർച്ചെ ടാപ്പിങ്ങ് ജോലിക്ക് പോയ തൊഴിലാളികളുമാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്.
ഏക്കർ ക്കണക്കിന് വലിയ കാടുകളും റബർ എസ്റ്റേറ്റുകളും സ്ഥിതി ചെയ്യുന്ന കുയിലൂർ മേഖലയിൽ പുലി തന്നെയെന്ന് സ്ഥിരീകരിക്കുവാനും നിരാകരിക്കാനാവാതെയുള്ള അവസ്ഥയിലാണ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും .
പരിശോധനയിൽ പുലി സാന്നിധ്യം കാണാത്തതും അധികൃതരെ കുഴക്കുകയാണ്. ഒരു ഭാഗത്ത് നീണ്ടുകിടക്കുന്ന പഴശ്ശി പദ്ധതി പ്രദേശവും ഇരിക്കൂർ പുഴയോരവും കടന്ന് പുലി ജനവാസ മേഖലയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിശ്വാസം മേഖലയിലെ ജനങ്ങളെ കടുത്ത ഭീതിയിലും ആശങ്കയിലും ആക്കിയിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
0 Comments