വയോജനങ്ങൾക്ക് കൈതാങ്ങായി ഇരിക്കൂർ ഗ്രാമ പഞ്ചായത്ത്

 ഇരിക്കൂർ : ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് നൽകുന്ന കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം ബഡ്സ് സ്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് നസിയത്ത് ടീച്ചർ നിർവഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ടി നസീർ അദ്ധ്യക്ഷത വഹിച്ചു.

 ആരോഗ്യ ക്ഷേമകാര്യ കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ ടി.പി ഫാത്തിമ, മെമ്പർമാരായ എൻ.കെ സുലൈഖ ടീച്ചർ, വി.പി നലീഫ, എം.പി ഷബ്നം, സി.ഡി.എസ് ചെയർ പേഴ്സൺ ജുനൈദ, പ്രേരക് പുഷ്പലത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
ഐ.സി.ഡി.എസ് സൂപ്പർവൈസർ അനുശ്രീ സ്വാഗതം പറഞ്ഞു