ഇരിക്കൂർ : ഇർഫാനിയ്യ: സമ്മേളന പ്രചരണത്തിന് തുടക്കമായി ഇരിക്കൂർ : ചപ്പാരപ്പടവ് ജാമിഅ: ഇർഫാനിയ്യ 31ാം വാർഷിക 21-ാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ജില്ലാ തല പ്രചരണത്തിന് ഇരിക്കൂറിൽ തുടക്കമായി. സയ്യിദ് ഉമർ കോയ തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച പ്രചരണ കൺവെൻഷൻ സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.ശരീഫ് ഫൈസി ഇർഫാനി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.ശരീഫ് ബാഖവി വേശാല, ഇബ്റാഹിം ബാഖവി പൊന്ന്യം,അസ്ലം അസ്ഹരി പൊയ്തുംകടവ്, അബ്ദുൽ ഫത്താഹ് ദാരിമി,ഉമർ ഫൈസി ഇർഫാനി,കെ.ടി നസീർ,കെ.കെ സത്താർ ഹാജി, ഹസൻ മുസ്ലിയാർ ഏര്യം, റഫീഖ് ഫൈസി ഇർഫാനി, അബ്ദുസ്സലാം അൻസരി, ശംസുദ്ധീൻ ദാരിമി,ഉബൈദ് ഫൈസി ഇർഫാനി,ഒ.കെ ഇബ്റാഹിം കുട്ടി, മൻസൂർ മാസ്റ്റർ, അബ്ദുൽ ജലീൽ,ലത്വീഫ് ഹാജി,മൊയ്തു ഹാജി തുടങ്ങിയവർ പ്രസംഗിച്ചു
0 Comments