ഇരിക്കൂർ :ഡിസംബർ 15 മുതൽ 25 വരെ നടന്ന ചരിത്ര പ്രസിദ്ധമായ ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് ആയിരങ്ങൾ പങ്കെടുത്ത കൂട്ട സിയാറത്തോടുകൂടി സമാപിച്ചു.
ഉറൂസിന്റെ ഭാഗമായി ഉൽബോധന സദസ്സുകൾ, കലാവിരുന്ന്, അന്നദാനം,കൂട്ട സിയാറത്ത് എന്നിവ നടന്നു.
കൂട്ട സിയാറത്തിനു സയ്യിദ് സ്വഫ് വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകി. കെ.ടി സിയാദ് ഹാജി,കെ.പി അസിസ് മാസ്റ്റർ, കെ.മുഹമ്മദ് അഷ്റഫ് ഹാജി, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ,സയ്യിദ് റൗഫ് തങ്ങൾ, കെ.വി അബ്ദുൽഖാദിർ ഹാജി, കെ.പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, സി.സി ഹിദായത്ത്, കെ.മേമി ഹാജി, വി.ശിഹാബുദ്ധീൻ,അബ്ദുസ്സലാം അൻസ്വരി, കെ.കെ കുഞ്ഞി മായൻ മാസ്റ്റർ, പി.വാഹിദ് ഹാജി, കെ.മൻസൂർ മാസ്റ്റർ, കെ.ആർ അഷ്റഫ്, വി.ഹംസ ഹാജി, കെ.അബ്ദുൽ ജബ്ബാർ, കെ.കെ അബ്ദു റസാക്, അബ്ദുറഷീദ് ദാരിമി എന്നിവർ നേതൃത്വം നൽകി
0 Comments