അറസ്റ്റിലായ പാപ്പച്ചൻ.
ഇരിക്കൂർ : വ്യാഴാഴ്ച രാത്രി പടിയൂർ ആര്യങ്കോട് കോളനിയിൽ വെച്ച് കുത്തേറ്റ് മരിച്ച വിഷ്ണുവിന്റെ കൊലപാതകത്തിലെ പ്രതി അയൽവാസി അറസ്റ്റിലായി.അയൽവാസി വെട്ടിക്കൽ പാപ്പച്ചനെയാണ് (72 ) ഇരിക്കൂർ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഡിസം29 ന് വ്യാഴായ്ച രാത്രിയോടെയാണ് വിഷണുവിന് കുത്തേറ്റത്. അർദ്ധ ബോധാവസ്ഥയിലായ വിഷ്ണുവിനെ നാട്ടുകാർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.വിഷ്ണുവിന്റെ മാതാവ് രാധ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പുറത്തു പോവുമ്പോൾ ഈ സമയം പുറത്തുനിന്നും വീട്ടിൽ എത്തിയതാണ് വിഷ്ണു. മാതാവ് തിരിച്ച് വരുമ്പോഴേക്കും മകനെ കുത്തേറ്റ നിലയിലാണ് കണ്ടത്. സംശയാസ്പദമായ സാഹചര്യത്തിൽ അയൽവാസി പാപ്പച്ചനെ കണ്ടുവെന്ന മാതാവിന്റെ മൊഴി പ്രകാരം ഇരിക്കൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു.
പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇരിട്ടി ഡി.വൈ.എസ്.പി സജേഷ് വാഴവളപ്പിൽ, ഇരിക്കൂർ എസ്.ഐ എം.വി ഷീജു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് പ്രതിയായ പാപ്പച്ചനെ അറസ്റ്റ് ചെയ്തത്.
വ്യാഴായ്ച രാത്രി തന്നെ ഇരിക്കൂർ പൊലീസ് പാപ്പച്ചനെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരും തമ്മിൽ മദ്യപാനത്തിനിടെ വാക്ക് തർക്കമുണ്ടായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയ വിഷ്ണു വരാന്തയിൽ കിടക്കുമ്പോഴാണ് പാപ്പച്ചൻ കത്തികൊണ്ട് വിഷ്ണുവിനെ കുത്തിയതെന്ന് ഇരിക്കൂർ പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട വിഷ്ണു ടിമ്പർ തൊഴിലാളിയായിരുന്നു.
പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഊരത്തൂർ പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു. പാപ്പച്ചനെ മട്ടന്നൂർ ജെസിഎം കോടതിയിൽ ഹാജരാക്കി
0 Comments