ഗോൾ - സ്റ്റുഡന്റ്സ് ക്യാമ്പ് നാളെ : സ്വാലിഹ റഫീഖ് ഉദ്ഘാടനം ചെയ്യും
ഇരിക്കൂർ : ലൈഫ് ട്യൂൺ സംഘടിപ്പിക്കുന്ന ഗോൾ അവധികാല സ്റ്റുഡന്റ്സ് വർക്ക്സ്ഷോപ്പ് നാളെ  ശനിയാഴ്ച കാലത്ത് 9.30 ന് കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിൽ ആരംഭിക്കും.

ചെറു പ്രായത്തിൽ തന്നെ നീന്തലിലും കയാക്കിംഗിലും വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ച പ്രതിഭയും നിരവധി പുരസ്കാരങ്ങളുടെ ഉടമയുമായ സ്വാലിഹ റഫീഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പ്രഗത്ഭ ട്രൈനർമാരും കൗൺസിലർമാരും പരിശീലനങ്ങൾക്ക് നേതൃത്വം നൽകും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7012195913 നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.