കാലിഗ്രാഫി പ്രദർശനം 

ഇരിക്കൂർ : അറബി ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഹെവൻസ് പ്രീസ്കൂൾ ഇരിക്കുർ സംഘടിപ്പിച്ച അറബിക് കാലിഗ്രാഫി പ്രദർശനം മസ്ജിദുൽ ഈമാൻ പരിപാലന കമ്മിറ്റി എക്സിക്യുട്ടീവ് അംഗം കെ.ഹുസൈൻ ഹാജി
ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.റാഷിദ അധ്യക്ഷത വഹിച്ചു.

സമീപ പ്രദേശങ്ങളിലെ വിദ്യാർഥികൾ വരച്ച കാലിഗ്രാഫികൾ ശേഖരിച്ചു കൊണ്ടാണ് പ്രദർശനം സംഘടിപ്പിച്ചത്. 
കാലിഗ്രാഫി പ്രദർശനത്തോടനുബന്ധിച്ച് എം.സജീദിന്റെ ശേഖരണത്തിൽ നിന്നുള്ള
വിവിധ രാജ്യങ്ങളുടെ കറൻസിയും നാണയങ്ങളും പ്രദർശിപ്പിച്ചിരുന്നു .
പ്രദർശനത്തിന്
കെ.പി ഹഫീഫ, ആയിശത്ത് നസീറ, എൻ.ശാഹിന, എം.ഫാത്തിമ, കെ.ടി സഫീന, വി.റഷീദ
എന്നിവർ നേതൃത്വം നൽകി